
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ എസ്എഫ്ഐയുടെ അനിശ്ചിതകാല സമരം. വിദ്യാര്‍ഥിനികള്‍ക്ക് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 മണിക്കൂറായി സമരം തുടരുകയാണ്. സിസിടിവികളുടെ അഭാവവും പൊലീസ് പട്രോങ്ങ് ശക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികളുടെ സമരം. പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
ആറോ ഏഴോ മാസമായി ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. ക്യാംപസിന് അകത്തിരുന്നാലും പുറത്തിരുന്നാലും സുരക്ഷിതര്‍ അല്ല. 12 മണി വരെ ക്യാംപസില്‍ ലൈബ്രറിയുണ്ട്. പല വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റലില്‍ റൂം കിട്ടിയിട്ടില്ല. ഇവര്‍ പുറത്താണ് നില്‍ക്കുന്നത്. ഈ സമയങ്ങളില്‍ ലൈബ്രറിയില്‍ നിന്ന് തിരിച്ച് റൂമിലേക്ക് പോകുന്നവര്‍ക്ക് ഫ്രണ്ട് ഗേറ്റില്‍ പണി നടക്കുന്ന വഴിയിലൂടെ തന്നെ പോകേണ്ടി വരും. ഒരു കുട്ടിക്ക് കഴിഞ്ഞ ദിവസം മോശം അനുഭവം ഉണ്ടായെന്നും സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിനി ന്യൂസ് മലയാളത്തോട് പറഞ്ഞു.