fbwpx
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റ് ഷാജി എൻ. കരുൺ തന്നെ; ഡോ. കെ.പി. മോഹനൻ ജനറൽ സെക്രട്ടറി
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 05:13 PM

കണ്ണൂരിൽ രണ്ട് ദിവസമായി നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്

KERALA


പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റായി ഷാജി എൻ. കരുൺ തുടരും. ഡോ. കെ.പി. മോഹനനെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കണ്ണൂരിൽ രണ്ട് ദിവസമായി നടന്ന സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിനിമാ പ്രവർത്തകർക്കൊപ്പം എല്ലാ മേഖലകളിലുമുള്ളവരെ ഉൾപ്പെടുത്തി ജനകീയ ചർച്ചയിലൂടെ സിനിമാ നയം രൂപപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. നിർമിതബുദ്ധിയുൾപ്പെടെയുള്ള സാങ്കേതികസഹായത്തോടെ ദുരന്തസാധ്യത പ്രവചിക്കാനുള്ള കേന്ദ്രങ്ങൾ കേരളത്തിൽ സ്ഥാപിക്കുക, കേരളത്തിലെ എല്ലാ സർവകലാശാലകളിലും അയ്യങ്കാളി ചെയർ സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ALSO READ: 'സിനിമ ഒടിടിയില്‍ ഉണ്ട്, കണ്ടിട്ട് അഭിപ്രായം പറയൂ'; സംവിധായിക ഇന്ദു ലക്ഷ്മിക്കെതിരെ ഷാജി എന്‍. കരുണ്‍

അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനും സംവിധായകനുമായ ഷാജി എന്‍. കരുണിനെ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതികരിച്ച് സംവിധായകർ രംഗത്തെത്തിയിരുന്നു. ഷാജി എൻ. കരുൺ സിനിമകൾ നിർമിക്കാനുള്ള സാമ്പത്തിക സഹായം വൈകിപ്പിപ്പിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് സംവിധായകനെതിരെ ആളുകൾ രംഗത്തെത്തിയത്. ഷാജി എൻ. കരുണിൻ്റെ സ്ത്രീവിരുദ്ധപരമായ നിലപാടുകള്‍ക്കെതിരെ നിരന്തരമായി സര്‍ക്കാരിന് നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സംവിധായക ഇന്ദു ലക്ഷ്മി പറഞ്ഞിരുന്നു.

ALSO READ: 'കുറ്റാരോപിതര്‍ അല്ലാത്ത ആരുമില്ലേ ഈ നാട്ടില്‍'; സിനിമാ നയരൂപീകരണ സമിതിയില്‍ ഷാജി എന്‍. കരുണിനെ ഉള്‍പ്പെടുത്തിയതിനെതിരെ ഇന്ദു ലക്ഷ്മി


സിനിമകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ചെയര്‍മാന്‍ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് വനിതാ സംവിധായകർ ഷാജി എൻ. കരുണിനെതിരെ പരാതി നൽകിയിരുന്നു. എന്നാല്‍, സിനിമാ സംവിധാനം അറിയാത്ത ആളുകളാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നായിരുന്നു ഷാജി എന്‍. കരുണ്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.


NATIONAL
പണം തട്ടിപ്പ് കേസിൽ മൊഴിയെടുക്കാൻ ഹാജരായില്ല; ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറണ്ട്
Also Read
user
Share This

Popular

KERALA
KERALA
Kerala Budget 2025 LIVE| വയനാടിന് 750 കോടി; ലൈഫ് പദ്ധതിക്ക് 1160 കോടി രൂപ