
കാസർഗോഡ് ബേഡകത്ത് തമിഴ്നാട് സ്വദേശി കടയ്ക്കുള്ളിലിട്ട് തീകൊളുത്തിയ യുവതി മരിച്ചു. പലചരക്ക് കടയുടമയായ ബേഡകം മണ്ണടുക്കം സ്വദേശി രമിതയാണ് (30) മരിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഈ മാസം 8നാണ് തമിഴ്നാട് സ്വദേശി രാമാമൃതം രമിതയെ കടയിലിട്ട് തിന്നറൊഴിച്ച് തീ കൊളുത്തിയത്. രമിതയുടെ ദേഹത്ത് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
രാമാമൃതം മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ രമിത കെട്ടിടത്തിൻ്റെ ഉടമയ്ക്ക് പരാതി നൽകിയിരുന്നു. പിന്നാലെ കടയൊഴിയേണ്ടി വന്നതിൻ്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫര്‍ണീച്ചര്‍ കട നടത്തിപ്പുകാരനാണ് പ്രതി രാമാമൃതം.