കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കുട്ടികളുടെ ഐസിയുവിന് മുന്നിൽ ഉഗ്രവിഷമുള്ള പാമ്പ്

15 കുഞ്ഞുങ്ങളും നഴ്‌സുമാരുമാണ് ആ സമയത്ത് ഐസിയുവിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കുട്ടികളുടെ ഐസിയുവിന് മുന്നിൽ ഉഗ്രവിഷമുള്ള പാമ്പ്
Published on
Updated on

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിന്ന് പാമ്പിനെ പിടികൂടി. ആശുപത്രിയുടെ അഞ്ചാം നിലയിലെ കുട്ടികളുടെ ഐസിയുവിന് മുന്നിലാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ പാമ്പിനെ കണ്ടത്. വിഷമുള്ള ഇനമായ ശംഖുവരയൻ പാമ്പിനെ അധികൃതർ പിടികൂടുകയായിരുന്നു. 15 കുഞ്ഞുങ്ങളും നഴ്‌സുമാരുമാണ് ആ സമയത്ത് ഐസിയുവിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ആശുപത്രി പരിസരം കാടുകയറിയും മാലിന്യങ്ങൾ തള്ളിയും ശോചനീയാവസ്ഥയിലാണുള്ളത്.


നേരത്തെ കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു. ആശുപത്രി പരിസരം കാടുമൂടിയും മാലിന്യങ്ങൾ നിക്ഷേപിച്ചും വൃത്തി ഹീനമായ നിലയിലാണ്. മെഡിക്കൽ കോളേജിന്റെ പിൻഭാഗത്ത് മിക്കയിടങ്ങളും കാടുകയറിയ നിലയിലാണ്. പാമ്പ് ഉൾപ്പടെയുള്ള ഇഴജന്തുകൾക്ക് ആശുപത്രി കെട്ടിടത്തിൻ്റെ ഏത് നിലയിലേക്കും ചെന്ന് എത്താവുന്ന സ്ഥിതിയാണുള്ളത്. ആശുപത്രി പരിസരം എത്രയും പെട്ടെന്ന് തന്നെ ശുചീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

News Malayalam 24x7
newsmalayalam.com