
വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. വയനാട് മേപ്പാടി ഓടത്തോട് അമ്പലം റോഡ് പ്രദേശത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. ജനവാസ മേഖലയിലിറങ്ങിയ കടുവ മൂന്ന് ആടുകളെ കൊലപ്പെടുത്തി. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
രണ്ട് ആടുകളെ ആക്രമിച്ച് കൊലപ്പെടുത്തി പ്രദേശത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒരാടിനെ കൊണ്ടുപോയി. കിതയൂർ വീട്ടിൽ സജിയുടെ ആടുകളെ ആണ് കടുവ പിടികൂടിയത്. വീടിനടുത്ത് ആടുകളെ മേയാൻ വിട്ടിരിക്കുകയായിരുന്നു.