മാനന്തവാടി എടവക സ്വദേശി ബേബിയാണ് മരിച്ചത്
വയനാട് മാനന്തവാടിയില്‍ മകൻ അച്ഛനെ വെട്ടിക്കൊന്നു. മാനന്തവാടി എടവക സ്വദേശി ബേബിയാണ് മരിച്ചത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ വഴക്കിനിടെ റോബിൻ ബേബിയെ വെട്ടുകയായിരുന്നു.
ALSO READ: തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസ്: വിധി ഇന്ന്
ഇന്നലെ രാത്രിയാണ് ബോബിയും റോബിനും തമ്മിൽ വഴക്കുണ്ടാവുന്നത്. ഇതിനിടെ പ്രകോപിതനായ റോബിൻ ബേബിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ആക്രമണത്തിൽ ബോബിയുടെ നെഞ്ചിന് ആഴത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ബോബി മരിച്ചത്.