കേരളത്തിലെ പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ സമഗ്രമായ ആരോഗ്യ സംരക്ഷണ ആപ്പ് എന്ന രീതിയിലും ആസ്റ്റർ ഹെൽത്ത് ശ്രദ്ധേയമാണ്
ചികിത്സാരംഗത്തെ പ്രമുഖ ഗ്രൂപ്പായ ആസ്റ്ററിൻ്റെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഇനി ഹെൽത്ത് കെയർ ആപ്പും. ലോകത്ത് എവിടെ ഉള്ളവർക്കും ലഭ്യമാകുന്ന ആപ്പായ ഹെൽത്ത് കെയർ ആപ്പിൻ്റെ ഉദ്ഘാടനം സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു.
ആസ്റ്റർ ഡിഎം ഹെൽത്ത് നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സെബാ മൂപ്പൻ്റെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ആസ്റ്ററിൻ്റെ ആശുപത്രി, ക്ലിനിക്കുകൾ, ഫാർമസികൾ, ഹോം കെയർ സേവനങ്ങൾ എന്നിവയുടെ സമ്പൂർണമായ സേവനങ്ങൾ ഇനി ആസ്റ്റർ ഹെൽത്ത് ആപ്പ് എന്ന ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ലോകത്ത് എവിടെ നിന്നും ലഭ്യമാകും.
ALSO READ: IMPACT | വനംവകുപ്പ് ഒത്താശയോടെ തടിക്കടത്ത്: റേഞ്ച് ഉദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി തെന്മല ഡിഎഫ്ഒ
കേരളത്തിലെ പ്രാദേശിക ഭാഷയിലുള്ള ആദ്യത്തെ സമഗ്രമായ ആരോഗ്യ സംരക്ഷണ ആപ്പ് എന്ന രീതിയിലും ആസ്റ്റർ ഹെൽത്ത് ശ്രദ്ധേയമാണ്. ആസ്റ്റർ ഹെൽത്ത് സിഇഒ ഡോ. ഹർഷ രാജറാം, ആസ്റ്റർ മിംസ് സിഒഒ ലുക്മാൻ പൊൻമാടത്ത് , കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ. സൂരജ് കെ. എം എന്നിവർ സംസാരിച്ചു.