
ചെമ്പുമുക്ക് സെൻ്റ് മൈക്കിൾസ് പള്ളിയിലെ സംഘർഷം. പള്ളി വികാരി ഉൾപ്പടെ 15 പേർക്കെതിരെ കേസെടുത്തു. തൃക്കാക്കര പൊലീസിൻ്റേതാണ് നടപടി.
കഴിഞ്ഞ 24 നാണ് കേസിനാസ്പദമായ സംഭവം. പുതിയ വികാരിക്ക് ആശംസകൾ അർപ്പിച്ച് ബോർഡ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൈയ്യാങ്കളിയിൽ കലാശിച്ചത്. ആക്രമണത്തിൽ ഇടവകാംഗവും പരാതിക്കാരനുമായ അഡ്വ. നോയൽ ജോസഫിന് പരുക്കേറ്റിരുന്നു. പിന്നാലെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.