ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം അത്ലറ്റിക്സ് കിരീടം നേടുന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാംപ്യൻഷിപ്പ് പട്ടം നേടിയത്
ഫോട്ടോ: സ്ക്രീൻഗ്രാബ് (കൈറ്റ് വിക്ടേഴ്സ്)
കേരള സ്കൂൾ കായികമേള അത്‌ലറ്റിക്സ് മത്സരത്തിൽ പാലക്കാടൻ കോട്ട തകർത്തു കൊണ്ട് മലപ്പുറം ചാമ്പ്യന്മാരായി. ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം അത്ലറ്റിക്സ് കിരീടം നേടുന്നത്. കഴിഞ്ഞ മൂന്ന് തവണയും പാലക്കാട് ആയിരുന്നു ചാംപ്യൻഷിപ്പ് പട്ടം നേടിയത്. തിരുവനന്തപുരം ജില്ലയാണ് കായികമേളയുടെ ഓവറോൾ കിരീടം ചൂടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാന ദാനവും മുഖ്യമന്ത്രി നിർവഹിച്ചു.
ALSO READ: പൊന്നുള്ളീ, കണ്ണ് നിറയ്ക്കല്ലേ... നൂറിലേക്ക് കുതിച്ച് ഉള്ളി വില !
അവസാന ദിവസമായ തിങ്കളാഴ്ച 31 ഫൈനലുകളാണ് നടന്നത്. കായിക മേളയ്ക്ക് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ സമാപനമായി. സ്കൂൾ കായിക മേള സമ്പൂർണ വിജയമായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത വർഷത്തെ കായിക മേള തിരുവനന്തപുരത്ത് വെച്ച് നടത്തുമെന്നും മന്ത്രി അറിയിച്ചു. സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക താരങ്ങൾക്കുള്ള സമ്മാന തുക വർധിപ്പിക്കുമെന്നും കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കായിക താരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂട്ടുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
updating....