ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു
കൊല്ലം അഞ്ചലിൽ തെരുവുനായ ആക്രമണം. അഞ്ചൽ കരുകോണിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കുട്ടികളുൾപ്പെടെ എഴുപേർക്ക് നായയുടെ കടിയേറ്റു. ആക്രമണത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
രാവിലെ 8 മണിയോടെയാണ് കരുകോണിൽ തെരുവുനായ ആക്രമണമുണ്ടായത്. മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെയും പത്താം ക്ലാസ് വിദ്യാർഥിയെയും നായ കടിച്ചു. പിന്നാലെ സമീപത്തുണ്ടായിരുന്ന നാട്ടുകാർക്ക് നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്.