
ബലാത്സംഗ കേസില്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.പരാതി നല്‍കിയതിലെ കാലതാമസമാണ് കോടതി പരിഗണിച്ചത്.
മുൻകൂർ ജാമ്യപേക്ഷ 62-ാമത്തെ കേസായാണ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തത്. എട്ടു വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിദ്ദീഖ് നൽകിയ ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരുന്നു. ജാമ്യത്തെ എതിർത്ത് സർക്കാരും പരാതിക്കാരിയും കോടതിയെ സമീപിച്ചിരുന്നു. രണ്ടാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞത്. കേസ് വീണ്ടും പരിഗണിക്കുമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
തടസ ഹർജി നൽകിയതിനാൽ കോടതി നിലപാട് അനുകൂലമാകും എന്നായിരുന്നു അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ. സിദ്ദീഖിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകൾ റോഹ്ത്തഗിയും സര്‍ക്കാരിന് വേണ്ടി മുന്‍ സോളിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാറും ഹാജരായിരുന്നു. പരാതി നൽകിയത് ഏറെ വൈകിയാണന്നും സിദ്ദീഖ് കോടതിയിൽ വാദിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സിദ്ദീഖ് 6 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു.