അറ്റകുറ്റപ്പണി അടക്കമുള്ള ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കില്ലെന്ന് സുപ്രീം കോടതി ചോദിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മേല്‍നോട്ടസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം തുടര്‍ നടപടികളെടുക്കണം. നിര്‍ദേശങ്ങളില്‍ ഇരുസംസ്ഥാനങ്ങളും തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
അറ്റകുറ്റപ്പണി അടക്കമുള്ള ശുപാർശകൾ എന്തുകൊണ്ട് നടപ്പാക്കില്ലെന്ന് സുപ്രീം കോടതി ചോദിച്ചു. സംസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം ന്യായീകരിക്കാനാവില്ലെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് കേരളം ആവര്‍ത്തിച്ചു. സുപ്രീം കോടതിയിലാണ് കേരളം നിലപാട് ആവര്‍ത്തിച്ചത്. നിലവിലെ ഡാമിന്റെ പുനഃപരിശോധന നടത്തേണ്ട സമയം കഴിഞ്ഞുവെന്നും കേരളം സുപ്രീം കോടതിയിൽ അറിയിച്ചു.