'കരാറിലൂടെ ഹമാസിന് കീഴടങ്ങി'; ഇസ്രയേലിന്‍റെ ദേശീയ സുരക്ഷാ മന്ത്രി അടക്കം മൂന്ന് പേർ രാജിവെച്ചു

രാജിക്കത്തിൽ ഓട്‌സ്മ യെഹൂദിത് ചെയർമാൻ ബെൻ ഗ്വിർ വെടിനിർത്തൽ കരാറിനെ രൂക്ഷമായി വിമർശിച്ചു
'കരാറിലൂടെ ഹമാസിന് കീഴടങ്ങി'; ഇസ്രയേലിന്‍റെ ദേശീയ സുരക്ഷാ മന്ത്രി അടക്കം മൂന്ന് പേർ രാജിവെച്ചു
Published on

ഗാസ വെടിനിർത്തൽ കരാറിൽ പ്രതിഷേധിച്ച് ബെഞ്ചമിൻ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് തീവ്ര വലതുപക്ഷ പാർട്ടിയായ ഓട്‌സ്മ യെഹൂദിത്. പാർട്ടിയുടെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പൈതൃക വകുപ്പ് മന്ത്രി അമിച്ചായ് എലിയാഹു, ദേശീയ പ്രതിരോധ മന്ത്രി യിത്സാക്ക് വാസ്സർലോഫ് എന്നിവരാണ് രാജിവെച്ചത്.


രാജിക്കത്തിൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുണ്ടായ പ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഓട്‌സ്മ യെഹൂദിത് ചെയർമാൻ ബെൻ ഗ്വിർ വെടിനിർത്തൽ കരാറിനെ രൂക്ഷമായി വിമർശിച്ചു. കരാർ ഹമാസിനോടുള്ള കീഴടങ്ങലാണെന്നായിരുന്നു ബെൻ ഗ്വിറിന്റെ വിമർശനം. പ്രത്യയശാസ്ത്രപരമായ ചുവപ്പുരേഖകള്‍ നെതന്യാഹു സർക്കാർ മറികടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

"നിങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, പക്ഷേ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിൽ ഞങ്ങളുടെ കാഴ്ചപ്പാടിനും മനസ്സാക്ഷിക്കും അനുസൃതമായി ഞങ്ങൾ വോട്ട് ചെയ്യും. ഹമാസിനെതിരെ പൂർണമായ വിജയവും യുദ്ധത്തിന്റെ ലക്ഷ്യങ്ങളുടെ പൂർണമായ സാക്ഷാത്കാരവും കൂടാതെ ഞങ്ങൾ സർക്കാരിലേക്ക് മടങ്ങില്ല," ബെൻ ഗ്വിർ പറഞ്ഞു.

Also Read: ഗാസ വെടിനിർത്തൽ കരാർ: പ്രതിസന്ധി അയയുന്നു; ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങൾ കൈമാറി ഹമാസ്

അന്താരാഷ്ട്ര സമയം, പകല്‍ 6.30 ഓടെ മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിന്റെ ഭാ​ഗമായി ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുവിവരങ്ങൾ ഹമാസ് നൽകാത്തതിനെ തുടർന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത് വൈകി. ​ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ പ്രതിരോധ സേന ആക്രമണങ്ങളും ആരംഭിച്ചു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് സിവിലിയൻ സ്രീകളുടെ വിവരങ്ങൽ ഹമാസ് കൈമാറിയതിനു പിന്നാലെയാണ് ​ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com