എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി; 'അന്വേഷണം നടക്കുന്നുണ്ട്; നടപടി റിപ്പോർട്ട് വന്നതിനുശേഷം'

ഒരു തരത്തിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും നിയമിക്കുന്ന രീതി ഈ സർക്കാരിനില്ല
എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി; 'അന്വേഷണം നടക്കുന്നുണ്ട്;  നടപടി റിപ്പോർട്ട്  വന്നതിനുശേഷം'
Published on

പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  എഡിജിപി എം.ആർ. അജിത് കുമാറിനെ സംരക്ഷിച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ  പ്രതികരണം. 

ഇപ്പോൾ ഉയർന്നു വന്ന ആരോപണങ്ങളെ സർക്കാർ ഗൗരവമായി തന്നെയാണ് കാണുന്നത്. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനനുസരിച്ച് നടപടികൾ എടുക്കും. എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കളുമായുള്ള ഒരു ചർച്ചകൾക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും നിയമിക്കുന്ന രീതി ഈ സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഏതെങ്കിലും ഉദ്യോഗസ്ഥൻ രാഷ്ട്രീയ നേതാവിനെ കണ്ടെങ്കിൽ, അത് ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിച്ചിട്ടുണ്ടെകിൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ അൻവർ പരാതി നൽകുന്നതിന് മുമ്പ് തന്നെ പരസ്യമായി പറഞ്ഞു. ഇതിനെപ്പറ്റി അന്വേഷിക്കാനും പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ഒരു മുൻ വിധിയോടെയും സർക്കാർ ഇതിനെ സമീപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എസ് പിയെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ആരോപണ വിധേയർ ആരെന്ന് സർക്കാർ നോക്കുന്നില്ല. ആരോപണങ്ങൾ, തെളിവുകൾ എന്നതാണ് സർക്കാർ നോക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നും തെറ്റുകൾ സംഭവിക്കരുത്. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നടപടിയുണ്ടാകും. പൊലീസ് സേനയുടെ മനോവീര്യം തകർക്കാനുള്ള ബോധപൂർവ്വമുള്ള നീക്കത്തോട് യോജിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com