തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ്ഹിൽസ്, ചെമ്പരമ്പാക്കം റിസർവോയറുകൾക്ക് സമീപമാണ് പ്രളയ മുന്നറിയിപ്പ് നൽകിയത്
തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു
Published on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രളയ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിലാണ് പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ്ഹിൽസ്, ചെമ്പരമ്പാക്കം റിസർവോയറുകൾക്ക് സമീപത്താണ് പ്രളയ മുന്നറിയിപ്പ് നൽകിയത്.


പൂണ്ടി റിസർവോയറിൽ നിന്ന് ജലവകുപ്പ് വെള്ളം തുറന്ന് വിട്ടിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് പൂണ്ടി അണക്കെട്ടിലെ നീരൊഴുക്ക് 12,000 ക്യുസെക്സായി ഉയർന്നിരുന്നു. കനത്ത മഴയെ തുടർന്ന് താമ്രപർണി നദിയും കര കവിഞ്ഞൊഴുകുകയാണ്. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനായി താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിർദേശിച്ചിട്ടുണ്ട്. അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, ദുരിതബാധിതരെ സഹായിക്കാൻ എമർജൻസി റെസ്‌പോൺസ് ടീമിനെ വിന്യസിച്ചിട്ടുണ്ട്.

ഡിസംബർ 16 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് തമിഴ്നാട് സർക്കാരും കേന്ദ്ര കാലാവസ്ഥ വകുപ്പും ജാഗ്രതാ നിർദേശം നൽകി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നതിനാൽ മേഖലയിലെ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയിലെയും കാരയ്ക്കലിലെയും എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസമന്ത്രി നമച്ചിവായം അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com