കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കൊല്ലപ്പെട്ടത്
പാലക്കാട് അലനല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരുമരണം. അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ (65) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ ഇന്ന് രാവിലെയാണ് ടാപ്പിങ്ങിന് പോയത്. സമയം ഏറെ കഴിഞ്ഞിട്ടും ഇയാളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ALSO READ: ബത്തേരി ടൗണിലെ പുലി സാന്നിധ്യം; വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ ഹർജി
എപ്പോഴാണ് ആക്രമണം നടന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. കാട്ടാന എടുത്തെറിഞ്ഞതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുഖത്ത് പരിക്കേറ്റ നിലയിലായിരുന്നു ഉമ്മറിൻ്റെ മൃതദേഹം.