നാദാപുരം പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ അഷ്‌റഫാണ് അറസ്റ്റിലായത്
കശ്മീർ വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. നാദാപുരം പേരോട് എംഐഎം ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ വടകര കോട്ടക്കൽ സ്വദേശി അഷ്‌റഫാണ് അറസ്റ്റിലായത്.
2023ൽ കാശ്മീരിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പേരാമ്പ്ര പൊലീസ് കേസെടുത്തതിനെ തുടർന്ന് പ്രതി ഹൈക്കോടതിയിൽ നിന്ന് ജാമ്യം എടുത്തിരുന്നു. പിന്നീട് ജമ്മു കശ്മീരിലെ പഹൽഗാം പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തതിനുശേഷമുള്ള തുടർനടപടിയിലാണ് നിലവിലെ അറസ്റ്റ്.