ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനി നിർമിച്ച ട്രക്കാണ് പൊട്ടിത്തെറിച്ചത്
നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഹോട്ടലിന് മുന്നിൽ സ്ഫോടനം. ടെസ്ലയുടെ ട്രക്കാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെടുകയും ഏഴോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസും, നെവാഡയിലെ ക്ലാർക്ക് കൗണ്ടി ഫയർ ഡിപ്പാർട്ട്മെൻ്റും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
ALSO READ: ന്യൂ ഓർലിയൻസ് ഭീകരാക്രമണം: പ്രതി ഷംസൂദിൻ്റെ ആക്രമണം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട ശേഷം
ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ടെസ്ല കമ്പനി നിർമിച്ച ട്രക്കാണ് പൊട്ടിത്തെറിച്ചത് സംഭവത്തെ പറ്റി തങ്ങളുടെ കമ്പനിയും അന്വേഷണം നടത്തുമെന്ന് മസ്ക് എക്സിൽ കുറിച്ചു. ട്രക്കിൽ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കളിൽ പടക്കങ്ങൾ മാത്രമല്ല, ഗ്യാസ് ടാങ്കുകളും ക്യാമ്പിംഗ് ഇന്ധനവും ഉൾപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 15 പേരുടെ മരണത്തിനിടയാക്കിയ ന്യൂ ഓർലിയൻസ് ഭീകരാക്രമണവും ടെസ്‌ല സ്‌ഫോടനവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന അന്വേഷണം നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കി.