സുഭദ്രയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കഴിഞ്ഞ മാസം നാലാം തീയതിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ സുഭദ്രയെ കാണാതായത്
സുഭദ്രയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു
Published on

ആലപ്പുഴ കലവൂരിൽ വെച്ച് എറണാകുളം കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടു. എട്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഇന്ന് തന്നെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. രാത്രിയോടെ പ്രതികളെ ഉഡുപ്പിയിൽ എത്തിക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നാഗേശ്വരിയാണ് കോടതിയിൽ ഹാജരായത്.

Read More: സുഭദ്രയുടേത് അതിക്രൂര കൊലപാതകം: വാരിയെല്ലുകൾ പൂർണമായും തകർന്നു, കഴുത്തും കൈയ്യും ഒടിഞ്ഞ നിലയിൽ

കഴിഞ്ഞ മാസം നാലാം തീയതിയാണ് എറണാകുളം കടവന്ത്ര സ്വദേശിയായ സുഭദ്രയെ കാണാതായത്. ഏഴാം തീയതി സുഭദ്രയെ കാണാനില്ലെന്ന് പറഞ്ഞ് മകൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഭദ്ര ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ എത്തിയെന്ന് വിവരം ലഭിച്ചിരുന്നു.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സുഭദ്രയുടെ കൈവശമുള്ള സ്വർണം കവരുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യം. മുമ്പും സുഭദ്രയെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രതികള്‍ പൊലീസിന് മൊഴി നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com