പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിലും തെക്കൻ ചിലിയിലും തെക്കൻ അർജൻ്റീനയിലും ഈ പ്രതിഭാസം ദൃശ്യമാകും
2024-ലെ വാർഷിക സൂര്യഗ്രഹണം കാത്ത് ശാസ്ത്ര ലോകം. റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന സൂര്യഗ്രഹണം ഒക്ടോബർ 2ന് സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. പ്രതിഭാസ സമയത്ത്, ചന്ദ്രൻ സൂര്യനെക്കാൾ ചെറുതായി കാണപ്പെടും.
ഇരുണ്ട കേന്ദ്രത്തിന് ചുറ്റും സൂര്യപ്രകാശത്തിൻ്റെ ശോഭയുള്ള ഒരു വളയം ദൃശ്യമാകും. അതിനാലാണ് ഇത് റിങ് ഓഫ് ഫയർ എന്നറിയപ്പെടുന്നത്. ചന്ദ്രന് സൂര്യൻ്റെ ഉപരിതലത്തെ പൂർണ്ണമായും മറയ്ക്കാൻ കഴിയാത്തതിൻ്റെ ഫലമായാണ് ആകാശത്ത് അഗ്നി വളയമായി ദൃശ്യമാകുന്നത്.
ഈ ആകാശ ദൃശ്യം 9:13 PM ന് ആരംഭിച്ച് ആറ് മണിക്കൂറിലധികം ദൃശ്യമാകുമെന്നും അടുത്ത ദിവസം 3:17 PM ന് അവസാനിക്കുമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. പസഫിക് സമുദ്രത്തിൻ്റെ ചില ഭാഗങ്ങളിലും തെക്കൻ ചിലിയിലും തെക്കൻ അർജൻ്റീനയിലും ഈ പ്രതിഭാസം ദൃശ്യമാകും. എന്നാൽ ഇന്ത്യയിൽ ഇത് ദൃശ്യമാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.