ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് മരിച്ചത്
മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയുടെ മരണമാണ് ജില്ലയിൽ വീണ്ടും നിപ ഭീഷണി ഉയർത്തിയത്. മരിച്ച യുവാവിൻ്റെ സ്രവ പരിശോധന ഫലം പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് ലഭിക്കുമെന്നാണ് വിവരം.
ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് മരിച്ചത്. കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവാണ്. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി പ്രദേശം.
ALSO READ: പത്തനംതിട്ടയിൽ 15 കാരനെ കാണാനില്ല; തെരച്ചിൽ ഊർജിതമാക്കി പൊലീസ്
ആരോഗ്യ വിദഗ്ദ്ധ സംഘം വണ്ടൂരിലത്തിയെന്നാണ് ലഭ്യമാകുന്ന വിവരം. ആരോഗ്യ ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും. മരിച്ച യുവാവുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കാൻ തുടങ്ങി. ഇയാളുടെ ബന്ധുക്കൾ നിരീക്ഷണത്തിൽ തുടരുകയാണ്. പുനെ വൈറോളജി ഇൻസ്റ്റ്യൂറ്റൂട് പരിശോധന ഫലം ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.