തമിഴ്നാട് നാഗർകോവിൽ സ്വദേശി ഡാനിയൽ (32) ആണ് എറണാകുളത്തെ ലോഡ്ജിൽ നിന്നും പിടിയിലായത്
എറണാകുളത്ത് ക്രൈസ്തവ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ. തമിഴ്നാട് നാഗർകോവിൽ സ്വദേശി ഡാനിയൽ (32) ആണ് പിടിയിലായത്. എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലുമായി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.
ALSO READ: തൃശൂർ കാഞ്ഞിരപ്പുഴയിൽ തോണി മറിഞ്ഞ സംഭവം: കാണാതായ രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തി
കഴിഞ്ഞ ജനുവരിയിൽ കഠിനംകുളത്ത് നടത്തിയ മോഷണ കേസിലാണ് പ്രതിയെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലർച്ചെ അഞ്ചരയോടെ കന്യാസ്ത്രീകൾ പള്ളിയിൽ പോയ സമയം മനസ്സിലാക്കിയായിരുന്നു മോഷണം. സെന്റ് ആൻ്റണീസ് കോൺവെൻ്റിൽ നിന്നും രണ്ട് മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, 10,000 രൂപ എന്നിവ പ്രതി കവർന്നിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.