പാലക്കാട് ബിജെപിക്ക് മത്സരം യുഡിഎഫുമായി ആണെന്നും, എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെയാണെന്നും സി. കൃഷ്ണകുമാർ പറഞ്ഞു
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കങ്ങളില്ലെന്ന് ബിജെപി നേതാവ് സി. കൃഷ്ണകുമാർ. ആര് സ്ഥാനാർഥിയായാലും ജയിക്കും. ശോഭ സുരേന്ദ്രൻ നിന്നാലും ജയിക്കും. പാലക്കാട് ബിജെപിക്ക് മത്സരം യുഡിഎഫുമായി ആണെന്നും, എൽഡിഎഫ് മൂന്നാം സ്ഥാനത്ത് തന്നെയാണെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. സരിൻ യുഡിഎഫിൽ നിന്നും കുറച്ച് വോട്ട് പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം പാലക്കാട് നഗരത്തിൽ ശോഭ സുരേന്ദ്രനായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതമെന്ന് എഴുതിയ ഫ്ലക്സ് ബോർഡുകൾ ആണ് സ്ഥാപിച്ചത്.