
തിരുവനന്തപുരം പോത്തൻകോട് രണ്ട് പേർക്ക് വെട്ടേറ്റു. കുടുംബ പ്രശ്നം തീർക്കാൻ എത്തിയവർക്കാണ് വേട്ടേറ്റത്. പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ പ്രതി വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്. സംഭവത്തിന് പിന്നാലെ കൊച്ചുമോൻ ഒളിവിൽ പോയെന്ന് പൊലീസ് അറിയിച്ചു.