പൂരാവേശത്തില്‍ തൃശൂര്‍; എറണാകുളം ശിവകുമാര്‍ തിടമ്പേറ്റി

കഴിഞ്ഞ തവണ ഉണ്ടായിരുന്ന ചെറിയ തെറ്റു പോലും ഇത്തവണ ഉണ്ടാകില്ല. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പൂരാവേശത്തില്‍ തൃശൂര്‍; എറണാകുളം ശിവകുമാര്‍ തിടമ്പേറ്റി
Published on

പൂരാവേശത്തില്‍ കൊട്ടിക്കയറാന്‍ തൃശൂര്‍. നെയ്തലക്കാവില്‍ നിന്നും എറണാകുളം ശിവകുമാര്‍ പൂര വിളംബരത്തിന് തിടമ്പേറ്റി. 11 മണിയോടെയാകും തെക്കേഗോപുര വാതില്‍ തള്ളിത്തുറന്ന് പൂര വിളംബരം നടക്കുക.

ചമയപ്രദര്‍ശനം ഇന്ന് അവസാനിക്കും. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ചെറിയ തെറ്റു പോലും ഇത്തവണ ഉണ്ടാകില്ല. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്തിട്ടുണ്ടെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

പൂരത്തിന്റെ എല്ലാ കാര്യങ്ങളും കൃത്യമായാണ് നടക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. മഴ പെയ്തതുകൊണ്ടുള്ള ചെറിയ കാലതാമസം മാത്രമേ നടന്നിട്ടുള്ളു എന്നും മന്ത്രി പറഞ്ഞു.

നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് തൃശൂര്‍ പൂരം നടക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് അത് കാണാന്‍ വന്നു ചേരുന്നത്. മനുഷ്യരുടെ മഹാ സംഭവമായിട്ടാണ് പൂരം ആഘോഷിക്കുന്നത്. അതാണ് പൂരത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

ആകാശത്ത് വര്‍ണ കാഴ്ചയുടെ വസന്തമൊരുക്കിയാണ് കഴിഞ്ഞ ദിവസം് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നടത്തിയത്. തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങള്‍ മത്സരിച്ച് നടത്തിയ വെടിക്കെട്ട് പേരില്‍ മാത്രമായിരുന്നു സാമ്പിള്‍. ഒന്നര മണിക്കൂറോളം നീണ്ട് കരിമരുന്ന് കലാ പ്രകടനം വലിയ വെടിക്കെട്ടിന്റെ അനുഭവമാണ് കാണികള്‍ക്ക് പകര്‍ന്ന് നല്‍കിയത്.

രാത്രി 7.15 ഓടെ തിരുവമ്പാടി ദേവസ്വമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 15 മിനിറ്റിലേറെ നീണ്ടുനിന്ന തിരുവമ്പാടിയുടെ പ്രകടനത്തിനു 8.15നാണ് പാറമേക്കാവിന്റെ മറുപടി നൽകിയത്. ഒരു മണിക്കൂറിലേറെ നീണ്ടുനിന്നു പാറമേക്കാവിന്റെ വെടിക്കെട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com