
വയനാട് കൽപ്പറ്റ പെരുന്തട്ടയില്‍ പുലിയുടെ സാന്നിധ്യം. വനം വകുപ്പ് സംഘം പുലിയെ കണ്ട സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുകയാണ്. പുലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു.
Also Read: തിരുവനന്തപുരം നഗരത്തിൽ ജലവിതരണം മുടങ്ങില്ല; അറ്റകുറ്റപ്പണി പൂർത്തിയാക്കി അരുവിക്കരയിൽ പമ്പിങ് പുനരാരംഭിച്ചു
ഇന്നലെ വൈകിട്ട് പ്രദേശത്തിറങ്ങിയ പുലി മേയാൻ വിട്ട പശുവിനെ കൊന്നുതിന്നിരുന്നു. കൂടെയുണ്ടായിരുന്ന പശുക്കിടാവിനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തു. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡിഎഫ്ഒ അജിത് കെ. രാമൻ അടക്കമുള്ളവർ സ്ഥലത്ത് എത്തിയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.