സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.
വയനാട് ഇടവക വീട്ടിച്ചാല്‍ നാല് സെന്റ് കോളനിയില്‍ മരണപ്പെട്ട ആദിവാസി വയോധികയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ ട്രൈബല്‍ പ്രമോട്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ശുപാര്‍ശ ചെയ്യുമെന്ന് മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.
മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടു നല്‍കാതിരുന്ന സംഭവം വാര്‍ത്തയായിരുന്നു. മരിച്ച ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ് കാണിച്ചത്. ആംബുലന്‍സ് ലഭിക്കാഞ്ഞതോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണ്. വൈകുന്നേരത്തോടെയാണ് ശ്മശാനത്തില്‍ ചുണ്ടമ്മയുടെ മൃതദേഹം എത്തിച്ചത്.
സംഭവത്തില്‍ മാനന്തവാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് ഉപരോധിച്ച് യുഡിഎഫ് പ്രതിഷേധിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാന്‍ അഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് മാനന്തവാടി ട്രൈബല്‍ എക്‌സ്‌ചേഞ്ച് ഓഫീസ് ഉപരോധിച്ചത്.