മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതി ഇളവ് പദവി റദ്ദാക്കുമെന്ന് ഭീഷണി; ഹാർവാർഡ് സർവകലാശാലയെ വിടാതെ ട്രംപ്

നേരത്തെ ഹാർവാർഡ് സർവകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടപടി എടുത്തിരുന്നു. സർവകലാശാലയ്ക്ക് അനുവദിച്ചിരുന്ന ഫണ്ടുകളിൽ നിന്ന് 2.3 ബില്യൺ ഡോളർ മരവിപ്പിക്കുകയാണെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്.
മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതി ഇളവ് പദവി റദ്ദാക്കുമെന്ന് ഭീഷണി; ഹാർവാർഡ് സർവകലാശാലയെ വിടാതെ  ട്രംപ്
Published on

അമേരിക്കയിൽ, ഹാർവാർഡ് സർവകലാശാലക്ക് മേലുള്ള നികുതിയിളവ് പദവി പിന്‍വലിക്കുമെന്ന് ട്രംപിൻ്റെ ഭീഷണി. വൈറ്റ് ഹൗസ് ഉത്തരവിട്ട പുതിയ നയംമാറ്റങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനാലാണ് ഭീഷണി.സംഭവത്തിൽ സർവകലാശാല മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സർവകലാശാലയ്ക്ക് അനുവദിച്ചിരുന്ന ഫണ്ടുകളിൽ നിന്ന് 2.3 ബില്യൺ ഡോളർ ട്രംപ് ഭരണകൂടം മരവിപ്പിച്ചിരുന്നു.



വൈറ്റ് ഹൗസിൻ്റെ ഉത്തരവ് പ്രകാരമുള്ള പുതിയ നയങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുകയാണ് ഹാർഡ്‌വാർഡ് സർവകലാശാല.എന്നാൽ സർവകലാശയുടെ നിലപാടിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ട്രംപിൻ്റെ ഭീഷണി. സർവകലാശാലയുടെ രീതികളിൽ മാറ്റം വരുത്തിയില്ലെങ്കിൽ സർവകലാശാലയുടെ നികുതിയിളവ് എടുത്തുമാറ്റുമെന്നും രാഷ്ട്രീയ സ്ഥാപനങ്ങൾക്ക് ചുമത്തുന്ന നികുതി ചുമത്തുമെന്നുും പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പ്.

ഇതിൽ വിദ്യാർഥികളടെ തെരഞ്ഞെടുപ്പും പ്രൊഫസർമാരടെ അധികാരവും ഉൾപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. നികുതിയിളവ് എന്നത് പൊതുതാത്പര്യം മുൻനിർത്തി പ്രവര്‍ത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.


നേരത്തെ ഹാർഡ്‌വാർഡ് സർവകലാശാലയ്ക്കുള്ള ഫണ്ടിങ് മരവിപ്പിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നടപടി എടുത്തിരുന്നു. സർവകലാശാലയ്ക്ക് അനുവദിച്ചിരുന്ന ഫണ്ടുകളിൽ നിന്ന് 2.3 ബില്യൺ ഡോളർ മരവിപ്പിക്കുകയാണെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചത്. നയങ്ങൾ മാറ്റണമെന്ന യുഎസ് നിർദേശം തള്ളിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ വിദ്യാഭ്യാസ വകുപ്പാണ് സർവകലാശാലയ്ക്ക് നേരെ നടപടിയെടുത്തത്.

സർവകലാശാലയിലെ പ്രവേശനം,നിയമനം, പ്രോഗ്രാമുകൾ എന്നിവ നിർത്തലാക്കണെമന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഹാർഡ്‌വാർഡ് സർവകലാശാലക്ക് കത്തയച്ചിരുന്നു. സർവകലാശാല വിഷയങ്ങളിൽ അധികാരങ്ങളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള അധികാരം പരിമിതപ്പെടുത്താൻ കത്തിൽ ആവശ്യപ്പെട്ടു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ നിരീക്ഷിക്കാനും നിർദേശമുണ്ടായിരുന്നു.സർക്കാർ നടപടി ജൂതവിരുദ്ധത ചെറുക്കാനാണെന്നായിരുന്നു വാദം.



എന്നാൽ സർവകലാശാലയിലെ സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടലിനെ അധികൃതർ എതിർത്തു.സർവകലാശാലയുടെ ഭരണനിർവഹണം, നിയമന രീതികൾ, പ്രവേശന നടപടിക്രമങ്ങൾ, എന്നിവയുൾപ്പെടെയുള്ളവയുടെ കാര്യത്തിൽ മാറ്റം ആവശ്യമാണെന്ന് അറിയിച്ച് കൊണ്ട് വൈറ്റ് ഹൗസിൽ നിന്ന് കത്തയച്ചിരുന്നു. എന്നാൽ അവ നിരസിച്ചതായി വൈറ്റ് ഹൗസിനെ അറിയിച്ചെന്നും, അവർ നമ്മുടെ സമൂഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും, സർവകലാശാല അധികൃതർ വ്യക്തമാക്കി.ഇതോടെയാണ് കടുത്ത ഭീഷണിയുമായി ട്രംപും തിരിച്ചടിച്ചത്.







Related Stories

No stories found.
News Malayalam 24x7
newsmalayalam.com