ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്
കണ്ണൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം. മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. കായംകുളത്തു നിന്ന് ബത്തേരിയിലേക്ക് പോകുകയായിരുന്ന മിനി ബസാണ് മലയമ്പടി വളവിൽ വച്ച് കൊക്കയിലേക്ക് മറിഞ്ഞത്.
ALSO READ: കുട്ടികളാണ്, ന്യുമോണിയ വരാതെ നോക്കാം
അപകടത്തിൽ 12 പേർക്ക് പരുക്കേറ്റിറ്റുണ്ട്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.