തിരിച്ചടിച്ച് ഇന്ത്യ; ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ വധിച്ചു

എല്‍ഇടി കമാന്‍ഡർ അല്‍ത്താഫ് ലല്ലിയെ വധിച്ചെന്ന് സൈന്യം അറിയിച്ചു
തിരിച്ചടിച്ച് ഇന്ത്യ; ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ വധിച്ചു
Published on

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വയ്ബ കമാന്‍ഡറെ വധിച്ച് ഇന്ത്യൻ സൈന്യം. എല്‍ഇടി കമാന്‍ഡർ അല്‍ത്താഫ് ലല്ലിയെ വധിച്ചെന്ന് സൈന്യം അറിയിച്ചു.

കുൽനാർ ബാസിപോര മേഖലയില്‍ ഭീകരസാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു. മേഖലയില്‍ സൈന്യത്തിൻ്റെ തിരച്ചില്‍ തുടരുകയാണ്. വനമേഖലയില്‍ 5 ഓളം ഭീകരർ ഒളിച്ചിരിക്കുന്നതായി സൂചന.

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ഭീകരരുടെ വീടുകൾ തകർത്തായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചിരുന്നു. സ്ലീപ്പർസെൽ തീവ്രവാദി ആദിൽ തക്കാൻ്റെയും ടിആർഎഫ് നേതാവ് ഹസൻ മസൂരി ഷായുടെയും വീടുകളാണ് ബോംബിട്ട് തകർത്തത്. ഇവരുടെ വീട്ടിൽ ചില സ്ഫോടക വസ്കുക്കൾ സൂക്ഷിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com