വിലങ്ങുപാറ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികളെ കാണാതായി

വൈകുന്നേരം നാലു മണിയോടെയാണ് വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
വിലങ്ങുപാറ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി; രണ്ട് വിദ്യാര്‍ഥികളെ കാണാതായി
Published on


കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. അമല്‍ കെ ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്.

വൈകുന്നേരം നാലു മണിയോടെയാണ് വിദ്യാര്‍ഥികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലാ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.   വിദ്യാര്‍ഥികള്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. 

വിദ്യാര്‍ഥികൾ അടിമാലി, മുണ്ടക്കയം സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ്. വിലങ്ങുപാറ പാലത്തിന്റെ കുളിക്കടവിനടിയിലാണ് ഇരുവരും പുഴയിലിറങ്ങിയത്.

പുഴയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാര്‍ തന്നെയാണ് ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചത്.



പെരിയാറില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു


ആലപ്പുഴ സ്വദേശിനി പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. വേങ്ങൂര്‍ പാണംകുഴിയിലാണ് അപകടം സംഭവിച്ചത്. 

ആണ്‍ സുഹൃത്തിനൊപ്പം മണല്‍ത്തിട്ടയിലൂടെ മറുകരയില്‍ പോയി മടങ്ങുമ്പോള്‍ കാല്‍വഴുതി വെള്ളിത്തിലേക്ക് വീഴുകയായിരുന്നു. കയത്തില്‍ അകപ്പെട്ടാണ് യുവതി മരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com