fbwpx
'പിണറായി ദ ലെജന്‍ഡ്'; മുഖ്യമന്ത്രിയെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍
logo

ന്യൂസ് ഡെസ്ക്

Posted : 03 May, 2025 08:03 PM

നേരത്തെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയെക്കുറിച്ച് ഇറക്കിയ വാഴ്ത്തുപാട്ട് വിവാദമായിരുന്നു.

KERALA


മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഡോക്യുമെന്ററി വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഐഎം സംഘടനയാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. 'പിണറായി ദ ലെജന്‍ഡ്' എന്ന പേരിലൊരുങ്ങുന്ന ഡോക്യുമെന്ററി 15 ലക്ഷം രൂപ ചിലവിലാണ് നിര്‍മിക്കുന്നത്.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നത്. മുഖ്യമന്ത്രിയുടെ ഇതുവരെയുള്ള ജീവിത ചരിത്രമാണ് ഡോക്യുമെന്ററയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. മുഖ്യമന്ത്രി രണ്ടാം ടേം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഡോക്യുമെന്ററി പുറത്തിറക്കുന്നത്.


ALSO READ: രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയമായാണ് നേരിടേണ്ടത്; രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്


സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഡോക്യുമെന്ററിയുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയുടെ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി തന്നെ നിര്‍വഹിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തന്നെ മുഖ്യമന്ത്രിയെക്കുറിച്ച് ഇറക്കിയ വാഴ്ത്തുപാട്ട് വിവാദമായിരുന്നു.

Also Read
user
Share This

Popular

KERALA
MALAYALAM MOVIE
തീപിടുത്തത്തിന് കാരണം ബാറ്ററിയിലെ ഇന്റേണല്‍ ഷോര്‍ട്ടേജ്; പൊട്ടിത്തെറിച്ചത് 34 ബാറ്ററികള്‍