ഉദയ് ബാനു ചിബ് പുതിയ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ; തെരഞ്ഞെടുത്തത് രാഹുൽ ഗാന്ധി

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ നീക്കി
ഉദയ് ബാനു ചിബ് പുതിയ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ; തെരഞ്ഞെടുത്തത് രാഹുൽ ഗാന്ധി
Published on: 
Updated on: 

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ നീക്കി. കാശ്മീരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ഉദയ് ബാനു ചിബിനെ പുതിയ അധ്യക്ഷനായി നിയമിച്ചിട്ടുണ്ട്. കർണാടക ഉപമുഖ്യമന്ത്രി ഡി. ശിവകുമാറിൻ്റെ അടുത്ത അനുയായിയായിരുന്നു ബി.വി. ശ്രീനിവാസ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഉദയ് ബാനു ചിബിനെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷനായി നിയമിച്ചത്. 30 പേരെ അഭിമുഖം നടത്തിയാണ് രാഹുൽ ഗാന്ധി പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. കേരളത്തിൽ നിന്നുള്ള രാഹുൽ മാങ്കൂട്ടത്തിലും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.

News Malayalam 24x7
newsmalayalam.com