ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ കാണിച്ചത് കേട്ടുകേൾവിയില്ലാത്ത അവഗണന: യുഎൻ മനുഷ്യാവകാശ മേധാവി

ഹമാസും ഇസ്രയേലും ഗുരുതരമായ നിയമ ലംഘനങ്ങൾ നടത്തിയെന്നും ടുർക്ക് പറഞ്ഞു
ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ കാണിച്ചത് കേട്ടുകേൾവിയില്ലാത്ത    അവഗണന: യുഎൻ മനുഷ്യാവകാശ മേധാവി
Published on

ഗാസയിലെയും ഇസ്രയേലിലെയും സൈനിക നടപടികളിൽ രൂക്ഷ വിമർശനവുമായി യുഎൻ മനുഷ്യാവകാശ മേധാവി ഫോക്കർ ടുർക്ക്.      ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ കാണിച്ചത് മനുഷ്യാവകാശങ്ങളോട് കാണിച്ച കേട്ടുകേൾവിയില്ലാത്ത അവഗണനയാണ്. ഹമാസും ഇസ്രയേലും ഗുരുതരമായ നിയമ ലംഘനങ്ങൾ നടത്തിയെന്നും ജനീവയിലെ കൗൺസിൽ യോഗത്തിൽ ടുർക്ക് പറഞ്ഞു.


ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും കിഴക്കൻ ജറുസലേമിലെയും മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ജനീവയിലെ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചുകൊണ്ടാണ് ഫോക്കർ ടുർക്ക് ആരോപണമുന്നയിച്ചത്. 2023 ഒക്‌ടോബർ 7 മുതൽ ഹമാസ് ഗുരുതരമായ ലംഘനങ്ങൾ നടത്തിയെന്നുമാണ് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ റിപ്പോർട്ട്. അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിച്ചുകൊണ്ട് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ ന്യായീകരിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2023 ഒക്ടോബർ 7 ന് തെക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ ഹമാസ് 1,200 പേരെ കൊല്ലുകയും 250 ലധികം ആളുകളെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്‍റെ പ്രത്യാക്രമണത്തിൽ 48,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.


ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും യുദ്ധക്കുറ്റങ്ങളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളും ഇസ്രയേൽ മുമ്പ് ശക്തമായി നിഷേധിച്ചിരുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ ഹമാസ് തീവ്രവാദികളെ ലക്ഷ്യം വച്ചുള്ളതാണെന്ന നിലപാടിലാണ് ഇസ്രയേൽ മുന്നോട്ട് പോകുന്നത്. "പലസ്തീനിയൻ പൗരരോടൊപ്പം ചേർന്ന് ഹമാസ് മനുഷ്യാവകാശ നിയമ ലംഘനങ്ങൾ നടത്തിയെന്നും 58-ാമത് കൗൺസിൽ യോഗത്തിൽ ടുർക്ക് പറഞ്ഞു.  . എല്ലാ കക്ഷികളുടെയും ലംഘനങ്ങൾ അന്വേഷിക്കാൻ ഇസ്രയേലിലേക്കും ഗാസയിലേക്കും പൂർണ പ്രവേശനത്തിനുള്ള അഭ്യർത്ഥനയോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com