fbwpx
ഭരണ പ്രതിസന്ധിക്കു പിന്നാലെ അപ്രതീക്ഷിത വെള്ളപ്പൊക്കവും; ദുരിതത്തിലായി ബംഗ്ലാദേശ് ജനത
logo

ന്യൂസ് ഡെസ്ക്

Last Updated : 28 Aug, 2024 08:00 AM

ത്രിപുരയിലെ ദുംബൂർ അണക്കെട്ട് തുറന്നുവിട്ട് പ്രളയമുണ്ടാക്കിയത് ഇന്ത്യയാണെന്നും ആരോപണം

WORLD


മാസങ്ങള്‍ നീണ്ട ഭരണ പ്രതിസന്ധിക്കു പിന്നാലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന്  ദുരിതത്തിലായിരിക്കുകയാണ് ബംഗ്ലാദേശ് ജനത. താഴ്ന്ന പ്രദേശങ്ങൾ പ്രളയത്തിലകപ്പെട്ടതോടെ 50 ലക്ഷത്തിലധികം  പേർ കുടിയിറക്കപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബംഗ്ലാദേശിൽ വെള്ളപ്പൊക്കങ്ങള്‍ പതിവാണ്. പക്ഷേ ഇത്തവണ ഉണ്ടായ വെള്ളപ്പൊക്കം തീർത്തും  അപ്രതീക്ഷിതമാണ്. പ്രളയക്കെടുതിയിൽ കുറഞ്ഞത്  20 പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്. 50 ലക്ഷത്തിലധികം പേർ എവിടേക്ക് പോകണമെന്നറിയാതെ പകച്ചു  നിൽക്കുകയാണ്.

സ്കൂളുകളും ആശുപത്രികളും സർക്കാർ ദുരിതാശ്വാസ ക്യാമ്പുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രായമായവരും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ഇവിടെ അഭയം തേടിയത്. എന്നാൽ, ഭക്ഷണവും മരുന്നുമെല്ലാം പരിമിതമാണെന്നാണ് ലഭ്യമാകുന്ന വിവരം. ജലജന്യ രോഗങ്ങളും ആശങ്ക പരത്തുന്നു.


ഒറ്റപ്പെട്ട സ്ഥലങ്ങളില്‍പ്പെട്ടവർക്ക് പുറത്തുകടക്കാനും രക്ഷാപ്രവർത്തകർക്ക് അവരിലേക്ക് എത്താൻ ബോട്ടോ ചങ്ങാടങ്ങളോ മാത്രമാണ് വഴി. ബോട്ടില്ലാത്തവർ കടമെടുത്തും സന്നദ്ധപ്രവർത്തകരെയും സർക്കാർ ബോട്ടുകളെയും ആശ്രയിച്ചുമാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നത്.


ALSO READ: ബിജെപിയിലേക്ക് പോകുന്നത് നരേന്ദ്രമോദിയിലുള്ള വിശ്വാസം കൊണ്ട്: ചംപയ് സോറൻ


എല്ലാ പ്രധാന റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വൈദ്യുതിയോ ഇന്‍റർനെറ്റോ ഇല്ലാത്തതിനാൽ ആശയവിനിമയവും പ്രതിസന്ധിയിലാണ്. സൈന്യവും നാവികസേനയും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. ധാക്കയില്‍ നിന്നടക്കം നിരവധി സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.


ALSO READ: കാനഡയില്‍ ഇന്ത്യക്കാര്‍ അടക്കം 70,000ത്തോളം വിദേശ വിദ്യാര്‍ഥികളുടെ നിലനില്‍പ്പ് പ്രതിസന്ധിയില്‍; പ്രതിഷേധം കനക്കുന്നു


ത്രിപുര ബംഗ്ലാദേശ് അതിർത്തി മേഖലയിലെ കനത്ത മഴയെ തുടർന്ന് രാജ്യത്തിന്‍റെ കിഴക്കുഭാഗത്തുള്ള അഞ്ചുനദികള്‍ കരകവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയതെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. കൊമില, നോഖാലി, ബ്രഹ്മൻഭരിയ, ചിറ്റഗോങ്‌, കോക്സ്‌ ബസാർ, സിൽഹെറ്റ്‌, ഹബിഗഞ്ച്‌ അങ്ങനെ, താഴ്ന്ന പ്രദേശങ്ങളോരാന്നായി മുങ്ങിത്തുടങ്ങിയിരുന്നു.ഇതിനിടെ, ത്രിപുരയിലെ ദുംബൂർ അണക്കെട്ട് തുറന്നുവിട്ട് പ്രളയമുണ്ടാക്കിയത് ഇന്ത്യയാണെന്നും ബംഗ്ലാദേശ് ആരോപിച്ചു. മുന്നറിയിപ്പ് വൈകിയെന്ന് സമ്മതിക്കുമ്പോഴും, അണക്കെട്ട് മനപൂർവ്വം തുറന്നുവിട്ടതാണെന്ന ആരോപണം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്.


IFFK 2024
പ്രേക്ഷകരുടെ ആസ്വാദനമികവ് ഐഎഫ്എഫ്കെയുടെ വേറിട്ട പ്രത്യേകത: ഷബാന ആസ്മി
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ