ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണ് എന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്
പോപ്പായി സ്വയം അവതരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. പോപ്പിൻ്റെ വേഷമണിഞ്ഞ എഐ ഇമേജ് ട്രംപ് പങ്കുവെച്ചു. ട്രൂത്ത് സോഷ്യൽ പേജിലൂടെയാണ് ട്രംപ് ഫോട്ടോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം മാർപാപ്പയാകാൻ താൽപര്യമുണ്ടെന്ന് തമാശ രൂപേണ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണ് എന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പോപ്പിൻ്റെ സംസ്കാര ചടങ്ങിൽ നിരവധി ലോക നേതാക്കളുടെ കൂടെ ട്രംപും ഉണ്ടായിരുന്നു.
ALSO READ: വൈറ്റ് ഹൗസിൽ നിന്ന് യുദ്ധപദ്ധതികൾ ചോർന്ന സംഭവം: ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കി ട്രംപ്
"ഇത് സഭയോടും ദൈവത്തോടും തന്നെയുള്ള അനാദരവാണ്. ട്രംപ് അക്ഷരാർഥത്തിൽ ക്രിസ്തുമതത്തിന് എതിരാണ്."ഇത് വെറുപ്പുളവാക്കുന്നതും പൂർണ്ണമായും കുറ്റകരവുമാണ്".ആളുകൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മാർപാപ്പയുടെ പിൻഗാമിയായി ആരെയാണ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്ന് ട്രംപിനോട് അടുത്തിടെ ചോദിച്ചിരുന്നു. അപ്പോഴാണ് "എനിക്ക് പോപ്പ് ആകണം", എന്ന് ട്രംപ് മറുപടി നൽകിയത്.