fbwpx
"ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവതരം, വിഷയം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കും"
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Dec, 2024 09:41 PM

മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും, വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി

KERALA




ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബ് വഴി ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ചോദ്യപേപ്പർ ചോർച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ആറംഗ സമിതി അന്വേഷിക്കും. വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും കർശന നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയെന്നും ശിവൻകുട്ടി വ്യക്തമാക്കി.


ചോദ്യപേപ്പർ ചോർന്ന വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത് ഡിജിപിയുമായി സംസാരിച്ചിരുന്നു. പൊലീസ് ഗൗരവത്തോടെ അന്വേഷിക്കും. ആറംഗ സമിതി ആഭ്യന്തര അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. മേലിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും, വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.


ALSO READ: ചോദ്യപേപ്പർ ചോർച്ച: പരീക്ഷ റദ്ദാക്കണം, പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തണം; കെഎസ്‌യു


രേഖാമൂലം പരാതി നൽകിയിട്ട് രണ്ടു ദിവസം മാത്രമേ ആയുള്ളൂ, അതിനാലാണ് പൊലീസ് എഫ്ഐആർ വൈകുന്നത്. ചോർന്ന പരീക്ഷ വീണ്ടും നടത്തേണ്ട ആവശ്യമില്ലെന്നും ചെറിയ ചെറിയ വിഷയങ്ങൾ പർവതീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ മാറ്റം വേണമെന്ന് പരിശോധിക്കും. വിഷയവുമായി ബന്ധപ്പെട്ട് എസ്‌സിഇആർടിയോട് നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.



സ്വകാര്യ ട്യൂഷൻ സെൻററുകളിൽ പഠിപ്പിക്കുന്ന അധ്യാപകരെ കുറിച്ച് അന്വേഷിക്കുമെന്നും വി. ശിവൻകുട്ടി പറയുന്നു. എംഎസ് സൊല്യൂഷൻസ് എന്ന ട്യൂഷൻ സെൻ്റർ മര്യാദയുടെ സകല അതിർവരമ്പും ലംഘിച്ചു. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ഇത്തരം സംഭവങ്ങൾ പൊതു വിദ്യാഭ്യാസത്തെ ബാധിക്കും. സർക്കാർ സ്കൂളിലെ അധ്യാപകർ ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കാൻ പോകുന്നത് അധ്യാപകർ തന്നെ ധാർമികമായി പരിശോധിക്കണമെന്നും ശിവൻകുട്ടി പത്രസമ്മേളനത്തിൽ പറഞ്ഞു.


ALSO READ: ''എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നത് യൂട്യൂബ് ചാനലിന്റെ മിടുക്കാണെന്ന് കരുതേണ്ട; പൊതു വിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളി''



കഴിഞ്ഞ ദിവസമാണ് എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യപേപ്പറുകൾ ചോർന്നത്. ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാൽ ഈ ചോദ്യപേപ്പർ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ ഒരു വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുമുണ്ട്.



KERALA
മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സ്, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കും; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ
Also Read
user
Share This

Popular

IPL 2025
WORLD
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു