fbwpx
സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ക്കെതിരെ വാക്‌സിന്‍; ആറ് മാസത്തിനുള്ളില്‍ എത്തുമെന്ന് കേന്ദ്രമന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 18 Feb, 2025 06:06 PM

സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനാണ് എത്തുന്നത്

LIFE


സ്ത്രീകള്‍ക്കുള്ള കാന്‍സര്‍ വാക്‌സിന്‍ ആറ് മാസത്തിനുള്ളില്‍ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ്. ഒമ്പതിനും 16 ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, ആയുഷ് സഹമന്ത്രിയായ പ്രതാപ് റാവു ജാദവ് നിര്‍ണായക വിവരം അറിയിച്ചത്. വാക്‌സിനായുള്ള ഗവേഷണം അവസാന ഘട്ടത്തിലാണെന്നും പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.


ALSO READ: സൗന്ദര്യ വര്‍ധനവിന് ചുവന്ന കറ്റാര്‍ വാഴ! പിന്നില്‍ തട്ടിപ്പോ? 


രാജ്യത്ത് അര്‍ബുദ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 30 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ആശുപത്രികളില്‍ പരിശോധനയും ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായി ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.


ALSO READ: ഒടുവില്‍ ഇന്‍സ്റ്റഗ്രാം സമ്മതിച്ചു; 'ഡിസ്‌ലൈക്ക് ബട്ടണില്‍ ചില പരീക്ഷണങ്ങള്‍ നടത്തി'; പുതിയ ഫീച്ചര്‍ ഉടനെത്തുമോ? 


കാന്‍സര്‍ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയതായും മന്ത്രി അറിയിച്ചു.

സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ക്കെതിരെയുള്ള വാക്‌സിന്‍ ഗവേഷണം അവസാനഘട്ടത്തിലാണെന്നും പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണെന്നുമാണ് മന്ത്രി അറിയിച്ചത്. അഞ്ചോ ആറോ മാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയമുഖ കാന്‍സര്‍, ഓറല്‍ കാന്‍സര്‍ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനാണ് എത്തുന്നത്.

WORLD
"പഹല്‍ഗാം ഭീകരാക്രമണത്തില്‍ ലഷ്‌കറെ ത്വയ്ബയ്ക്ക് ബന്ധമുണ്ടോ?"; പാകിസ്ഥാനോട് ചോദ്യങ്ങളുമായി ഐക്യരാഷ്ട്ര സഭ; യുഎൻ സുരക്ഷാ സമിതി യോഗം അവസാനിച്ചു
Also Read
user
Share This

Popular

WORLD
NATIONAL
WORLD
പ്രകോപനം തുടർന്ന് പാകിസ്ഥാൻ; തുടർച്ചയായ പന്ത്രണ്ടാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ചു