ബസിന് സാങ്കേതിക തകരാർ ഇല്ലെന്നാണ് കണ്ടെത്തൽ
കണ്ണൂർ വളക്കൈ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. അപകടത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ആർടിഒക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. ബസിന് സാങ്കേതിക തകരാർ ഇല്ലെന്നാണ് കണ്ടെത്തൽ. ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്തു. മറ്റ് മെക്കാനിക്കൽ തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.
ALSO READ: വളക്കൈ സ്കൂൾ ബസ് അപകടം: നേദ്യ രാജേഷിൻ്റെ സംസ്കാരം ഇന്ന്
ഡ്രൈവറുടെ മെഡിക്കൽ പരിശോധന നടത്തണമെന്ന് പൊലീസിനോട് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പൂർണമായും ഡ്രൈവറുടെ അശ്രദ്ധയിൽ ഉണ്ടായ അപകടമാണെന്നാണ് നിഗമനം.
ALSO READ: കേരളത്തിൻ്റെ 23ാം ഗവർണറാകാൻ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ; ഇന്ന് ചുമതലയേൽക്കും
അപകടത്തിൽ മരിച്ച നേദ്യ രാജേഷിന്റെ സംസ്കാരം ഇന്ന് നടക്കും. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം വീട്ടിലെത്തിക്കും. ഇന്നലെയാണ് കുറുമാത്തൂര്‍ സ്‌കൂളിന്റെ ബസ് വളക്കൈ പാലത്തിന് സമീപം 3.45ഓടെ അപകടത്തില്‍പ്പെട്ടത്.