fbwpx
വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാനെ തിരിച്ചറിഞ്ഞ് ചുറ്റിക വാങ്ങിയ കടയുടെ ഉടമ; പിതൃമാതാവിനെ കൊന്ന കേസിലെ തെളിവെടുപ്പ് പൂർത്തിയായി
logo

ന്യൂസ് ഡെസ്ക്

Posted : 08 Mar, 2025 11:50 AM

അതേസമയം അഫാന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ആയുധമായി ചുറ്റിക തെരഞ്ഞെടുക്കാൻ കാരണമെന്തെന്ന ചോദ്യത്തിന്, ചുറ്റികകൊണ്ട് ശക്തിയായി തലയ്ക്കടിച്ചാൽ ആരും മരണപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നായിരുന്നു അഫാൻ്റെ മറുപടി.

KERALA

വെഞ്ഞറാമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനെ ചുറ്റിക വാങ്ങിയ കടയുടെ ഉടമയും സെയിൽസ് ഗേളും തിരിച്ചറിഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരും അഫാനെ തിരിച്ചറിഞ്ഞു. ഇതോടെ പിതൃമാതാവിനെ കൊന്ന കേസിലെ അഫാന്റെ തെളിവെടുപ്പ് പൂർത്തിയായി. വൈകീട്ടോടെ അഫാനെ കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്ചയാണ് അഫാനുമായുള്ള തെളിവെടുപ്പ് പൊലീസ് ആരംഭിച്ചത്. കനത്ത സുരക്ഷയില്‍ ആദ്യം താഴെ പാങ്ങോടുള്ള സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ചു. മിനുട്ടുകള്‍ മാത്രമായിരുന്നു തെളിവെടുപ്പ് നീണ്ടത്. മൃതദേഹങ്ങള്‍ സംസ്‌കരിച്ച താഴെ പാങ്ങോട് ജുമ മസ്ജിദിനരികിലാണ് സല്‍മാ ബീവിയുടെ വീട്. പള്ളിയിലുണ്ടായിരുന്നവരും നാട്ടുകാരും അഫാനെക്കാണാന്‍ തടിച്ചു കൂടിയിരുന്നു. എന്നാൽ പ്രതിഷേധത്തിന്റെയോ വൈകാരികതയുടെയോ അന്തരീക്ഷമില്ലാതെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാന്‍ പൊലീസിന് സാധിച്ചു.


ALSO READ: ജാമിയ മില്ലിയ എൻട്രൻസിന് ഇനി കേരളത്തിൽ കേന്ദ്രമില്ല; തിരുവനന്തപുരത്തെ ഒഴിവാക്കി പകരം ഭോപ്പാലും മാലെഗാവും ഉൾപ്പെടുത്തി


കൊലപാതകത്തിനുശേഷം മടങ്ങിയ വഴിയിലൂടെ പൊലീസ് അഫാനുമായി സഞ്ചരിച്ചു. കല്ലറയുള്ള സിഡിഎമ്മിന് മുന്നില്‍ സെക്കന്റുകള്‍ മാത്രം വാഹനം നിര്‍ത്തി. സല്‍മാബീവിയുടെ മാല പണയം വെച്ച് പണം നിക്ഷേപിച്ച സിഡിഎമ്മിന് മുന്നിലാണ് പ്രതിയെ പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് അഫാനുമായി പൊലീസ് എത്തിയത് പേരുമലയിലെ സ്വന്തം വീട്ടിലാണ്. അരമണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. മാതാവിന്റെയും സഹോദരന്റെയും പെണ്‍ സുഹൃത്തിന്റെയും ചോരക്കറ ഉണങ്ങാത്ത വീട്ടില്‍, യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അഫാന്‍ കുറ്റകൃത്യം വിശദീകരിച്ചത്.

അതേസമയം അഫാന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ആയുധമായി ചുറ്റിക തെരഞ്ഞെടുക്കാൻ കാരണമെന്തെന്ന ചോദ്യത്തിന്, ചുറ്റികകൊണ്ട് ശക്തിയായി തലയ്ക്കടിച്ചാൽ ആരും മരണപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നായിരുന്നു അഫാൻ്റെ മറുപടി. ചുറ്റിക എളുപ്പത്തിൽ കൊണ്ടു നടക്കാൻ പറ്റിയ ആയുധമാണെന്നും പ്രതി മൊഴി നൽകി.


ALSO READ: 'കൊണ്ടുനടക്കാൻ എളുപ്പം, ശക്തിയായി തലയ്ക്കടിച്ചാൽ മരണം ഉറപ്പ്'; കൊലയ്ക്ക് ചുറ്റിക ഉപയോഗിച്ച കാരണം വെളിപ്പെടുത്തി പ്രതി


കൊലപാതക ദിവസം വീട്ടിലേക്ക് നാല് പേർ എത്തുമെന്ന് പറഞ്ഞതായി അഫാൻ പറയുന്നു. ഇവർക്ക് നൽകാനുള്ള തുക വീട്ടിൽ നിന്ന് വാങ്ങിച്ചെടുക്കുമെന്ന് പറഞ്ഞിരുന്നതായും അഫാൻ മൊഴി നൽകി. വെള്ളിയാഴ്ചയോടെയാണ് പാങ്ങോട് പൊലീസ് പ്രതി അഫാനുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പിതൃ മാതാവ് സല്‍മാബീവിയുടെ വീട്ടിലും പേരുമലയിലെ സ്വന്തം വീട്ടിലുമെത്തിച്ചായിരുന്നു തെളിവെടുപ്പ്. കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തില്‍ അഫാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

WORLD
അർജന്‍റീനയിൽ വൻ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി
Also Read
user
Share This

Popular

KERALA
KERALA
പുക ശ്വസിച്ചല്ല രോഗികൾ മരിച്ചത്; വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ