fbwpx
മ്യാൻമറിലെ മനുഷ്യക്കടത്ത്: ഇരകൾ നേരിടുന്നത് ക്രൂര പീഡനം; ഇന്ത്യക്കാരെ താമസിപ്പിച്ചിരിക്കുന്ന പ്രദേശത്തിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Nov, 2024 02:53 PM

മ്യാൻമർ- തായ്‌ലൻഡ് അതിർത്തിയിലെ മ്യാൻവാഡി, ഹാപ്പ ലൂ പ്രവിശ്യകളിലാണ് ഇന്ത്യക്കാരെ താമസിപ്പിച്ചിട്ടുള്ളത്

KERALA


തായ്‌ലൻഡിൽ ജോലി നൽകാമെന്ന് പറഞ്ഞ് മലയാളികളുൾപ്പടെയുള്ളവരെ തട്ടിപ്പിന് ഇരയാക്കിയ സംഭവം മനുഷ്യക്കടത്തെന്ന് വിദേശകാര്യ മന്ത്രാലയം. ഇവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. മ്യാൻമർ- തായ്‌ലൻഡ് അതിർത്തിയിലെ മ്യാൻവാഡി, ഹാപ്പ ലൂ പ്രവിശ്യകളിലാണ് ഇന്ത്യക്കാരെ താമസിപ്പിച്ചിട്ടുള്ളത്. ഇവരെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തിൻ്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും സമീപത്തെ കെട്ടിടങ്ങളുടെ ദൃശ്യങ്ങളുമാണ് പുറത്തുവന്നിട്ടുള്ളത്. ഇവർ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ഇതോടൊപ്പം പുറത്തുവന്നു. മ്യാൻമാർ സർക്കാരിനെതിരെയുള്ള വിമതരാണ് തട്ടിപ്പ് കേന്ദ്രത്തിന് പിന്നിൽ. വിമതരുമായി ബന്ധമുള്ളവരെ ഉപയോഗിച്ച് ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമവും കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്.


അന്താരാഷ്ട്ര സൈബർ തട്ടിപ്പിൻ്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് മ്യാൻമറിലെ മ്യാൻവാഡി പ്രവിശ്യ. ആയുധധാരികളുള്ള പ്രദേശത്തേക്ക് പൊലീസിനോ സൈന്യത്തിനോ കടന്നു ചെല്ലാൻ കഴിയാത്ത അവസ്ഥയാണ്. അടുത്തിടെ തട്ടിപ്പുമായി ബന്ധപ്പെട്ട നോട്ടീസ് ഇന്ത്യൻ എംബസി പുറപ്പെടുവിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ ദിവസവും പല ഇന്ത്യക്കാരും സ്ഥലത്തെത്തി. ചങ്ങനാശ്ശേരി സ്വദേശി ശരത് പ്രദീപ്, എളമക്കര സ്വദേശി അഗസ്റ്റിൻ രാഹുൽ എന്നീ മലയാളികൾക്ക് പുറമെ നാൽപതോളം ഇന്ത്യക്കാരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും മ്യാൻമറിലെ സായുധ സംഘത്തിന്റെ തടവിലാണ്.


സൂപ്പർമാർക്കറ്റിലേക്കെന്ന് പറഞ്ഞ് ജോലിക്കെത്തിച്ച മലയാളികൾ ഉൾപ്പെട്ട നാൽപ്പതോളം ഇന്ത്യക്കാരാണ് ജീവഭയത്തോടെ മ്യാൻമറിൽ കുടുങ്ങിയിരിക്കുന്നത്. ഇന്ത്യക്കാർ അടക്കമുള്ളവരെ മ്യാൻമറിൽ എത്തിച്ചത് ആഗോള ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനാണെന്നാണ് റിപ്പോർട്ട്. തട്ടിപ്പ് സംഘം പറയുന്ന ജോലി തയ്യാറാകാത്തവർക്ക് ക്രൂരമർദനമാണെന്നാണ് കുടുങ്ങിക്കിടക്കുന്ന ശരത് പ്രദീപിൻ്റെ ശബ്ദ സന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇവരെ മ്യാൻമറിലെത്തിച്ചത് കൊച്ചിയിലെ മലയാളി ഏജൻ്റാണെന്നാണ് ശരത് പറയുന്നത്. വിഷയത്തിൽ എത്രയും വേഗം സർക്കാർ ഇടപെടണമെന്നാണ് യുവാക്കളുടെ കുടുംബങ്ങളുടെ ആവശ്യം.

ALSO READ: ജോലി തട്ടിപ്പ്: മ്യാൻമറിൽ ഇന്ത്യക്കാർ ജയിലിൽ, സംഘത്തിൽ രണ്ട് മലയാളികളും


നല്ല ജോലിയാണ്, സൂപ്പർ മാർക്കറ്റിലെ വർക്കാണ് എന്നൊക്കെ പറഞ്ഞിട്ടാണ് ജോലിക്കെത്തിയതെന്നും, തൻ്റെ കൂട്ടുകാരനും തന്നോടൊപ്പം ഉണ്ടെന്നും മ്യാൻമറിൽ കുടുങ്ങിയ ശരത് പ്രദീപ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. അവിടെ എത്തിയപ്പോൾ ആകെ പെട്ടുപോയ അവസ്ഥയാണെന്നും പുറത്തൊന്നും പോകാതെ റൂമിൽ തന്നെ ഇരിക്കുകയാണെന്നും ശരത് പ്രദീപ് പ്രതികരിച്ചു.

മോചനത്തിനായി 5 മുതൽ 10 ലക്ഷം വരെ ആവശ്യപ്പെട്ടതായാണ് കുടുങ്ങിയവരുടെ കുടംബം അറിയിക്കുന്നത്. പണം നൽകാൻ കഴിയാത്തതിനാൽ വെള്ളവും വെളിച്ചവുമില്ലാത്ത മുറിയിലേക്ക് മാറ്റിയെന്നും ക്രൂര മർദനത്തിനിരയാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. മലയാളി ഏജൻ്റാണ് തങ്ങളെ ഇവിടെ എത്തിച്ചതെന്നും ശരത് വെളിപ്പെടുത്തി. എത്രയും വേഗത്തിൽ സർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നാണ് തട്ടിപ്പിനിരയായവരുടെ കുടുംബം ആവശ്യപ്പെടുന്നത്.

ALSO READ: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: ഹാക്കിങ് കണ്ടെത്താനായില്ലെന്ന റിപ്പോർട്ട്‌ ഡിജിപി സർക്കാരിന് കൈമാറും


എംബസിയുടെ കൃത്യമായ ഇടപെടൽ മൂലം മലയാളികളല്ലാത്ത രണ്ട് പേർ നാട്ടിലെത്തിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. മ്യാൻമർ സർക്കാരും പൊലീസും കൃത്യമായി സഹകരിച്ചാൽ മാത്രമേ ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ കഴിയൂ. മ്യാൻമർ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ