ബിജെപിയുടെ മൂന്നംഗ പ്രാഥമിക ലിസ്റ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്
വയനാട്ടിൽ ബിജെപിക്ക് മികച്ച സ്ഥാനാർഥി ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. അനാവശ്യമായ ഉപതെരഞ്ഞെടുപ്പ് വരുത്തിവെച്ചത് കോൺഗ്രസ് പാർട്ടിയാണ്. കോൺഗ്രസ് അവരുടെ കുടുംബസ്വത്തു പോലെയാണ് വയനാട് മണ്ഡലത്തെ കണക്കാക്കുന്നതെന്നും എം.ടി. രമേശ് പരിഹസിച്ചു. ബിജെപിയുടെ മൂന്നംഗ പ്രാഥമിക ലിസ്റ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. മൂന്നിടത്തും ഉചിതമായ സ്ഥാനാർഥികൾ വരുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ ജയിപ്പിച്ചുകൊണ്ട് ഒരു ഗുണവും വയനാട്ടുകാർക്ക് ഉണ്ടായില്ല. ഇത് ജനങ്ങൾ തിരിച്ചറിയും. ദുരന്താനന്തര സഹായം ലഭിക്കാൻ വേണ്ട പ്രാഥമിക പ്രവർത്തനങ്ങൾ പോലും സർക്കാർ നൽകിയിട്ടില്ല. വിശദമായ പ്ലാൻ ഇതുവരെ കേരളം കേന്ദ്രത്തിന് നൽകിയില്ലെന്നും എന്നിട്ടും കേന്ദ്രം സഹായിച്ചുവെന്നും എം.ടി. രമേശ് പറഞ്ഞു.