വാദിക്കലും ജയിക്കലും ലക്ഷ്യമായി കാണുമ്പോൾ വസ്തുത നഷ്ടപ്പെടും, സത്യത്തിനാണ് പ്രാധാന്യം: പിണറായി വിജയൻ

സത്യം അറിയാനും അറിയിക്കാനുള്ള മനസ്സ് ഉണ്ടാവണം.അറിയാനും അറിയിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ അവിടെ സത്യത്തിനാണ് പ്രാധാന്യം
വാദിക്കലും ജയിക്കലും ലക്ഷ്യമായി കാണുമ്പോൾ വസ്തുത നഷ്ടപ്പെടും, സത്യത്തിനാണ് പ്രാധാന്യം: പിണറായി വിജയൻ
Published on

വാദിക്കലും ജയിക്കലും ലക്ഷ്യമായി കാണുമ്പോൾ വസ്തുത നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുത നഷ്ടമായാൽ പലരും തെറ്റിദ്ധരിക്കപ്പെടും.
സത്യം അറിയാനും അറിയിക്കാനുള്ള മനസ്സ് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവമത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ MORE: മുഖ്യമന്ത്രി പറയുന്നത് എഡിജിപി എഴുതിക്കൊടുത്ത തിരക്കഥ: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ

"വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്നതാണ് സർവമത സമ്മേളനത്തിൻ്റെ മുദ്രാവാക്യം. ഇന്നത്തെ കാലത്ത് വിശാലമായ അർഥത്തിൽ ഇത് കാണണം. വാദിക്കലും ജയിക്കലും ലക്ഷ്യമായി കാണുമ്പോൾ വസ്തുത നഷ്ടപ്പെടും. വസ്തുത നഷ്ടമായാൽ പലരും തെറ്റിദ്ധരിക്കപ്പെടും. സത്യം അറിയാനും അറിയിക്കാനുള്ള മനസ്സ് ഉണ്ടാവണം.അറിയാനും അറിയിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ അവിടെ സത്യത്തിനാണ് പ്രാധാന്യം. ഇത് മതങ്ങളുടെ കാര്യത്തിൽ മാത്രമല്ല പ്രസ്ഥാനങ്ങളുടെ കാര്യത്തിലടക്കം പ്രസക്തമാണ്."- മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പി.വി. അൻവർ വീണ്ടും രംഗത്തെത്തി. എഡിജിപിയുടെ കഥക്കനുസരിച്ച് തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നതെന്ന് അൻവർ ആരോപിച്ചു. സ്വർണക്കടത്തിൽ തനിക്ക് പങ്കുണ്ടെന്ന് പൊതുസമൂഹത്തിനെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം കടന്നു പറയേണ്ടിയിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനകളെല്ലാം എഡിജിപി എം.ആർ അജിത് കുമാറിൻ്റെ തിരക്കഥയാണ്. ഈ കഥയിലേക്ക് തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com