തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്
കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് അന്നൂസ് റോഷനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് മലപ്പുറത്തു നിന്ന് യുവാവിനെ കണ്ടെത്തിയത്. അനൂസ് റോഷനെ താമരശ്ശേരി ഡിവൈഎസ്പി ഓഫീസിലെത്തിക്കും.
തട്ടിക്കൊണ്ടുപോയ സംഘം അന്നൂസിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. അതേസമയം, സംഭവത്തിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. മുഹമ്മദ് അനസ്, റിസ്വാൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ ഇവര്‍ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരല്ല. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്നൂസിനെ കണ്ടെത്തിയത്.