ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റന്‍

പേസര്‍ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റന്‍ പദവിയിലേക്ക് ഉയര്‍ത്തി എന്നതാണ് സ്ക്വാഡിലെ പ്രധാന പ്രത്യേകത
ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ജസ്പ്രീത് ബുംറ വൈസ് ക്യാപ്റ്റന്‍
Published on

ന്യൂസിലന്‍ഡിനെതിരായെ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി ഒക്ടോബര്‍ 17ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും.ബംഗ്ലാദേശിനെതിരെ പരമ്പര ജയം നേടിയ അതേ ടീമിനെ തന്നെയാണ് സെലക്ടര്‍മാര്‍ നിലനിര്‍ത്തിയിരിക്കുന്നത്. പേസര്‍ ജസ്പ്രീത് ബുംറയെ വൈസ് ക്യാപ്റ്റന്‍ പദവിയിലേക്ക് ഉയര്‍ത്തി എന്നതാണ് സ്ക്വാഡിലെ പ്രധാന പ്രത്യേകത. ഐസിസി ടെസ്റ്റ് ബൗളര്‍ റാങ്കിംഗില്‍ താരം അടുത്തിടെ ഒന്നാമതെത്തിയിരുന്നു.

രോഹിത് ശർമ്മ (C), ജസ്പ്രീത് ബുംറ (VC), യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (WK), ധ്രുവ് ജൂറൽ (WK), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്

ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ് കൃഷ്ണ എന്നിവര്‍ റിസര്‍വ് താരങ്ങളായി ടീമില്‍ ഇടം നേടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com