
ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിൻ്റെ ഒന്നാമിന്നിംഗ്സിൽ ചരിത്രമെഴുതി ഇന്ത്യൻ ഓപ്പണിംഗ് സഖ്യം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ടീമിൻ്റെ ഏറ്റവും വേഗമേറിയ 50, 100, 150, 200, 250 റൺസ് നേട്ടങ്ങളാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.
1. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 50 - 3.0 ഓവർ (ഇന്ത്യ)
2. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 100 - 10.1 ഓവർ (ഇന്ത്യ)
3. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 150 - 18.2 ഓവർ (ഇന്ത്യ)
4. ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 200 - 24.2 ഓവർ (ഇന്ത്യ)
5. ടെസ്റ്റ് ചരിത്രത്തിൽ വേഗതയേറിയ 250 - 30.1 ഓവർ (ഇന്ത്യ)
വെറും മൂന്ന് ഓവറിലാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ ഫിഫ്റ്റി പിറന്നതെങ്കിൽ രണ്ടാമത്തെ ഫിഫ്റ്റി കൂടി പൂർത്തിയായത് 10.1 ഓവറിലാണ്. രോഹിത് ശർമയുടെയും യശസ്വി ജെയ്സ്വാളിൻ്റെയും കൂറ്റനടികളാണ് ഇന്ത്യൻ സ്കോറിങ്ങിന് വേഗത സമ്മാനിച്ചത്. ഹിറ്റ്മാൻ പുറത്തായ ശേഷമെത്തിയ ഗില്ലിന് വേഗത അൽപ്പം കുറവായിരുന്നെങ്കിലും മറുവശത്ത് രാജസ്ഥാൻ റോയൽസ് ഓപ്പണർ വീര്യമൊട്ടും കുറച്ചില്ല.
ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തും സിക്സറടിച്ച് രോഹിത് ശർമയാണ് കൊടുങ്കാറ്റിന് തുടക്കമിട്ടത്. പിന്നാലെ ജെയ്സ്വാളും കേറിക്കൊളുത്തിയതോടെ ബംഗ്ലാദേശ് ബൗളർമാരെല്ലാം വെള്ളം കുടിച്ചു. പിന്നീട് ഗില്ലും കോഹ്ലിയും രാഹുലുമെല്ലാം കൂടി തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം 200 കടന്ന് മുന്നോട്ടുകുതിച്ചു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 100
1. ഇന്ത്യ vs ബംഗ്ലാദേശ്
(കാൺപൂർ, 2024) - 10.1 ഓവർ
2. ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്
(പോർട്ട് ഓഫ് സ്പെയിൻ, 2023) - 12.2 ഓവർ
3. ശ്രീലങ്ക vs ബംഗ്ലാദേശ്
(കൊളംബോ SSC, 2001 - 13.1 ഓവർ