20 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാന്‍ മാത്രമേ ഹൈദരാബാദിന് സാധിച്ചുള്ളു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 38 റണ്‍സിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഹൈദരാബാദിനെതിരെ 225 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയത്. എന്നാല്‍ ഇത് മറികടക്കാന്‍ ഹൈദരാബാദിനായില്ല. 20 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടാന്‍ മാത്രമേ ഹൈദരാബാദിന് സാധിച്ചുള്ളു.
20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്ണുകളാണ് ഗുജറാത്ത് നേടിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സായി സുദര്‍ശന്‍-ഗില്‍ സഖ്യം 41 പന്തില്‍ 87 റണ്‍സ് നേടിയത് മികച്ച തുടക്കം നല്‍കി. 38 പന്തില്‍ 76 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ടോപ് സ്‌കോറര്‍.
ഓപ്പണറായി ഇറങ്ങിയ സായി സുദര്‍ശന്‍ 23 പന്തില്‍ 48 റണ്‍സ് നേടി പുറത്തായി. ശുഭ്മാന്‍ ഗില്ലിനെ കൂടാതെ ഡോസ് ബട്‌ലറും ഹാഫ് സെഞ്ചുറി നേടി. 37 പന്തില്‍ 64 റണ്‍സ് ആണ് ജോസ് ബട്‌ലര്‍ നേടിയത്. തുടര്‍ന്ന് കളത്തിലിറങ്ങിയ വാഷിംഗ്ടണ്‍ സുന്ദര്‍ 21 റണ്‍സും, രാഹുല്‍ തെവാത്യ 6 റണ്‍സും എടുത്ത് പുറത്തായി. ഷാരൂഖ് ഖാന്‍ 6 റണ്‍സ് നേടി പുറത്താവാതെ നിന്നു. എന്നാല്‍ അവസാന പന്തില്‍ ഇറങ്ങിയ ഇറങ്ങിയ റാഷിദ് ഖാന് ഒരു റണ്‍സും നേടാനായില്ല.
ഹൈദരാബാദിന്റെ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. ട്രാവിസ് ഹെഡ് 16 ബോളില്‍ 20 റണ്‍സ് എടുത്തു. എന്നാല്‍ ഇഷാന്‍ കിഷന്‍ വീണ്ടും ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 17 പന്തില്‍ 13 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന് നേടാനായത്.
അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 41 ബോളില്‍ 6 സിക്‌സുകളും 4 ഫോറുകളുമടക്കം 74 റണ്‍സ് ആണ് അഭിഷേക് നേടിയത്. ഹെയിന്റിച്ച് ക്ലാസെന്‍ 18 ബോളില്‍ 23 റണ്‍സ് നേടി പുറത്തായപ്പോള്‍ അനികേത് വര്‍മ ആറ് ബോളില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് നേടിയത്. കാമിന്‍ഡു മെന്‍ഡിസ് ഒരു റണ്ണും നേടാതെ പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി 10 ബോളില്‍ 21 റണ്‍സ് നേടിയപ്പോള്‍ പാറ്റ് കമിന്‍സ് 10 ബോളില്‍ 19 റണ്‍സ് ആണ് നേടിയത്.