fbwpx
IPL 2025 | പ്ലേ ഓഫിനൊരുങ്ങുന്ന ആർസിബിക്ക് ഒരു സന്തോഷ വാർത്ത!
logo

ന്യൂസ് ഡെസ്ക്

Posted : 15 May, 2025 03:46 PM

ആരാധകരുടെ പ്രതീക്ഷയ്ക്ക് മേലെ നിൽക്കുന്ന പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണിൽ ടീം പുറത്തെടുത്തത്.

IPL 2025


"ഈ സാലാ കപ്പ് നംദേ"... ഓരോ ഐപിഎൽ സീസണിനും മുന്നോടിയായി കട്ട റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകർ പറയുന്ന വാചകങ്ങളാണിത്. കഴിഞ്ഞ 17 വർഷവും കിട്ടാക്കനിയായ ഐപിഎൽ ട്രോഫി ഇക്കൊല്ലം ഇക്കുറി ഉറപ്പായും നമ്മളടിക്കുമെന്ന ആത്മവിശ്വാസമാണ് അവരുടേത്. ആരാധകരുടെ പ്രതീക്ഷയ്ക്ക് മേലെ നിൽക്കുന്ന പ്രകടനമാണ് ഈ സീസണിൽ ടീം പുറത്തെടുത്തതും.



ഒടുവിൽ താൽക്കാലിക ബ്രേക്കിന് ശേഷം പ്ലേ ഓഫിനൊരുങ്ങുന്ന ആർസിബിക്ക് ഒരു സന്തോഷ വാർത്തയാണ് ടീം ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത്. നേരത്തെ പരിക്കേറ്റ് സീസൺ തുടരാനാകില്ലെന്ന സ്ഥിതിയിൽ ഓസീസിലേക്ക് പറന്ന ജോഷ് ഹേസിൽവുഡാണ് സർപ്രൈസുമായി തിരിച്ചെത്തുന്നത്.


ALSO READ: IPL 2025 | ഡൽഹി ക്യാപിറ്റൽസിനായി മുസ്തഫിസുർ റഹ്മാൻ കളിക്കുമോ?


ആർസിബി പേസ് ബൗളിങ് യൂണിറ്റിൻ്റെ കുന്തമുനയാണ് വലംകൈയ്യൻ പേസറായ ഹേസിൽവുഡ്. ഈ സീസണിൽ 10 ഇന്നിംഗ്‌സുകളിൽ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ ഹേസിൽവുഡ് മൂന്നാം സ്ഥാനത്താണ്.


ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഓസ്‌ട്രേലിയൻ ടീമിലും ഈ 33കാരൻ ഭാഗമാണ്. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിന് രണ്ടുതവണ കിരീടം നേടുന്ന ആദ്യ ടീമായി മാറുകയാണ് ലക്ഷ്യം. ജൂൺ 11 മുതൽ ലോർഡ്‌സിൽ ആരംഭിക്കുന്ന ഫൈനലിൽ കംഗാരുപ്പട ദക്ഷിണാഫ്രിക്കയെ നേരിടും.


ALSO READ: IPL 2025 | ഐപിഎല്ലിന് പുത്തനൂർജം, ആശ്വാസമായി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ ഇടപെടൽ


NATIONAL
"ഞങ്ങൾ രാജ്യത്തിനും, സര്‍ക്കാരിനുമൊപ്പം"; തുര്‍ക്കിയുമായുള്ള എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കി ജാമിയ മിലിയ യൂണിവേ‌ഴ്‌സിറ്റി
Also Read
user
Share This

Popular

KERALA
KERALA
മലപ്പട്ടത്തെ സംഘർഷം; യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തതെന്ന് സിപിഐഎം, പ്രകോപനമുണ്ടാക്കിയത് സിപിഐഎമ്മെന്ന് കോൺഗ്രസ്