ഒരു സ്വകാര്യ സ്പാനിഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം
അർജൻ്റീനയുടെ ഇതിഹാസ താരമായ ലയണൽ മെസ്സിയുടെ നിലവാരത്തിലെത്തുകയെന്നത് അസാധ്യമാണെന്ന് സ്പെയിൻ യുവതാരം ലാമിനെ യമാൽ. മെസ്സിയുമായുള്ള താരതമ്യത്തിൽ സന്തോഷമുണ്ട്. എന്നാൽ ഞാൻ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യമാൽ പറഞ്ഞു. ഒരു സ്വകാര്യ സ്പാനിഷ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻ്റെ പ്രതികരണം.
ഒരിക്കലും ബാഴ്സലോണയെന്ന വിഖ്യാത ക്ലബ്ബിൽ നിന്ന് മറ്റൊരു ക്ലബ്ബിലേക്ക് പോകാനും താൻ ആഗ്രഹിക്കുന്നില്ല. ബാഴ്സയുടെ ഇതിഹാസ താരമായി മാറാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ലാമിനെ യമാൽ പറഞ്ഞു. 15ാം വയസിൽ ബാഴ്സക്കായി അരങ്ങേറ്റം കുറിച്ച യമാൽ, കഴിഞ്ഞ യൂറോ കപ്പ് ടൂർണമെൻ്റിലെ ശ്രദ്ധാകേന്ദമായിരുന്നു. യൂറോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ലാമിനെ ഇതിനോടകം ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം നേടിക്കിഞ്ഞു.
READ MORE: ലോക ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കിയ ചിത്രം; ആരാണ് മെസ്സി താലോലിച്ച ആ കൊച്ചുപയ്യൻ?
ഇത്തവണ സ്‌പെയിനും അര്‍ജന്റീനയും ഫൈനലിസിമയില്‍ വരുമ്പോള്‍ കൗതുകങ്ങള്‍ ഏറെയുണ്ട്. മെസ്സിയുടെ പിന്‍ഗാമിയാകുമെന്ന് കരുതുന്ന സ്പാനിഷ് യുവതാരം ലാമിന്‍ യമാലും മെസ്സിയും ആദ്യമായി പരസ്പരം പോരടിക്കുന്ന മത്സരമാകുമിത്. കുഞ്ഞ് യമാലിനെ കൈയ്യിലെടുത്തിരിക്കുന്ന മെസ്സിയുടെ ചിത്രം വൈറലായിരുന്നു. കാലങ്ങള്‍ക്കിപ്പുറം ഇരുവരും പോരിനിറങ്ങുമ്പോള്‍ കാല്‍പന്തുകളിയിലെ മറ്റൊരു അപൂര്‍വ നിമിഷമാകും കാണാനാകുക.