സിനിമാ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

കരൾ രോ​ഗത്തെ തുട‍ർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം
സിനിമാ-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
Published on

സിനിമാ- സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോ​ഗത്തെ തുട‍ർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നതിനായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം. നടൻ കിഷോർ സത്യയാണ് അദ്ദേഹത്തിന്റെ വിയോ​ഗ വാർത്ത സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

കാശി, കൈയെത്തും ദൂരത്ത്, റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ രം​ഗത്തും സജീവമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com